Skip to main content

നഴ്‌സിങ് , ഫാര്‍മസി, മാനേജര്‍ അഭിമുഖം 15 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഈ മാസം 15 ന് രാവിലെ 10.30ന് വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. രജിസ്‌ട്രേഷന് ഭാഗമായി ഉദ്യാഗാര്‍ത്ഥികള്‍ ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണം. പ്ലസ്ടു, അതിനു മുകളില്‍ യോഗ്യതയുളള 35 വയസ്സില്‍ താഴെയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക്  250 രൂപ അടച്ചുള്ള ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ തുടര്‍ന്ന് വരുന്ന ഒഴിവുകളിലും പങ്കെടുക്കാം. 
തസ്തികകള്‍: നഴ്‌സ്്, ഫാര്‍മസിസ്റ്റ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍റ്റന്റ്്, ഏജന്‍സിമാനേജര്‍, സ്റ്റോര്‍ മാനേജര്‍, അസി. സ്റ്റോര്‍ മാനേജര്‍, സ്റ്റോര്‍ ഇന്‍ ചാര്‍ജ്, സെയില്‍സ് സ്റ്റാഫ്,  ഫോണ്‍ : 0495 2370176/178.

date