Skip to main content

കേരള മീഡിയ അക്കാദമിയില്‍ സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 18 ന്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ
ജേര്‍ണലിസം ആന്റ്  കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്റ്
അഡ്വര്‍ടൈസിങ്  ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട്
അഡ്മിഷന്‍ സെപ്റ്റംബര്‍ 18 ന് നടത്തും. എറണാകുളം കാക്കനാട്ടുള്ള അക്കാദമി
കാമ്പസില്‍ രാവിലെ 10 മുതല്‍ നടക്കുന്ന  സ്‌പോട്ട് അഡ്മിഷനില്‍
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത,
ജാതി, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം എത്തണം.
പ്രായപരിധി 30 വയസ്സ്. പട്ടികജാതി,  പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക്
അഞ്ചുവര്‍ഷത്തെ വയസ്സിളവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത
സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത.  ജനറല്‍ വിഭാഗത്തിന് അപേക്ഷാഫീസ്
300രൂപ, എസ്.സി,  എസ്.ടി,  ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് 150 രൂപ. അഡ്മിഷന്‍
ഉറപ്പാകുന്നവര്‍ ഫീസിന്റെ അഡ്വാന്‍സ് തുകയായ 1500 രൂപ  അന്നുതന്നെ
അടയ്ക്കണം.  വിശദവിവരങ്ങള്‍ക്ക്  04842422275, 2422068, 2100700,
9868105355. വെബ്‌സൈറ്റ് www.keralamediaacademy.org

date