Skip to main content

കരാര്‍ നിയമനം

        സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്‍മുളയില്‍ പ്രവര്‍ത്തിക്കുന്ന
വാസ്തുവിദ്യാ ഗുരുകുലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന്
അഡ്മിനിസ്‌ട്രേഷന്‍, അക്കൗണ്ട്‌സ്,  എസ്റ്റാബ്ലിഷ്‌മെന്റ് ജോലികള്‍
കൈകാര്യം ചെയ്ത് പരിചയമുള്ളതും കുറഞ്ഞത് ഹെഡ്ക്ലര്‍ക്ക്
തസ്തികയിലെങ്കിലും ജോലി ചെയ്ത് വിരമിച്ചതുമായ സര്‍ക്കാര്‍
ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പി.ഡബ്ല്യൂ.ഡി, ഇറിഗേഷന്‍,
തദ്ദേശസ്വയംഭരണം, ടൂറിസം എന്നീ വകുപ്പുകളില്‍ ജോലി ചെയ്തവര്‍ക്ക്
മുന്‍ഗണനയുണ്ട്.  നിയമന കാലാവധി ആറ് മാസം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ
ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ പര്‍പ്പുകളും സഹിതം സെപ്തംബര്‍ 19ന്
മുമ്പ്  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്‍മുള,
പത്തനംതിട്ട ജില്ല പിന്‍ 689533 എന്ന വിലാസത്തില്‍ ്അയക്കണം. ഫോണ്‍ 0468
2319740.
 

date