Skip to main content

കെല്‍ട്രോണ്‍ ടെലിവിഷന്‍ ജേണലിസം  സീറ്റുകള്‍ ഒഴിവ്

 

കേരള  സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ 2018  19 ബാച്ചില്‍ സീറ്റുകള്‍ ഒഴിവുണ്ട്.  ഒരുവര്‍ഷം ആണ് കോഴ്‌സ് കാലാവധി. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്കും അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി  30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്,  പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും.  വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം.  കെല്‍ട്രോണ്‍ ഓഫീസിലും ksg.ketlron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും.  ക്ലാസുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. കേരള സ്‌റ്റേറ്റ് ഇലക്ട്രോണികസ്് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്(കെ.എസ്.ഇ.ഡി.സി. ലിമിറ്റഡ്) എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200/ രൂപയുടെ ഡി.ഡി. സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 29 നകം കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, സെക്കന്‍്‌റ് ഫ്‌ളോര്‍, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ്  റോഡ്, വഴുതക്കാട്, തിരുവനന്തപുരം, 695014. എന്ന വിലാസത്തില്‍  ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്  8137969292, 9746798082.
(പി.ആര്‍.പി. 2325/2018)

date