Post Category
കിളിമാനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ശേഖരിച്ച 47,148 രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക്
നവകേരളം പണിതുയര്‍ത്താന്‍ കിളിമാനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ശേഖരിച്ചത് 47, 148 രൂപ. ഹൈസ്‌കൂള്‍, യുപി വിഭാഗങ്ങളില്‍ നിന്നായി 40,660 രൂപയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നായി 6,488 രൂപയുമാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത്.
പ്രളയബാധിത പ്രദേശമായ ചെങ്ങന്നൂരിലെ തിരുവന്‍വണ്ടൂര്‍ സ്‌കൂള്‍, പാണ്ടനാട് ഗവണ്‍മെന്റ് ജെ.ബി സ്‌കൂള്‍, ബുധനൂരിലെ ഗവണ്‍മെന്റ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൗട്ട് & ഗൈഡിന്റെയും അധ്യാപകരുടേയും നേതൃത്വത്തില്‍ ഹൈസ്‌കൂളിലെയും യു.പി വിഭാഗത്തിലെയും കുട്ടികള്‍ പഠനസാമഗ്രികള്‍ എത്തിച്ചിരുന്നു. ഇതുകൂടാതെ എന്‍ സി സിയുടെ നേതൃത്വത്തില്‍ 10 ലക്ഷത്തിലധികം രൂപ വിലവരുന്ന വസ്ത്രങ്ങളും ആഹാരസാധനങ്ങളും നിത്യോപയോഗ സാധനങ്ങളും ദുരിതാശ്വാസക്യാമ്പുകളില്‍ എത്തിച്ചിരുന്നു.
(പി.ആര്‍.പി. 2326/2018)
date
- Log in to post comments