Skip to main content

പ്രളയക്കെടുതി: ധനസമാഹരണ യജ്ഞം ഹോസ്ദുര്‍ഗ്, മഞ്ചേശ്വരം താലുക്കുകളില്‍ 

പ്രളയം ദുരന്തംവിതച്ച കേരളത്തിന്റെ പുന:സൃഷ്ടിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കു മന്ത്രിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയിലെ രണ്ടാം ഘട്ടം ധനസമാഹരണ യജ്ഞം ഇന്ന്(സെപ്തംബര്‍ 15) നടക്കും. ഹോസ്ദുര്‍ഗ് താലൂക്കില്‍ രാവിലെ 10.30 മുതല്‍ ഒന്നുവരെയും ഉച്ചകഴിഞ്ഞു രണ്ടുമുതല്‍ അഞ്ചുവരെ മംഗല്‍പാടി ഗ്രാമപഞ്ചായത്ത് ഹാളിലുമാണു ധനസമാഹരണം നടക്കുന്നത്.  ദുരിതാശ്വാസനിധിയിലേക്ക് പണമായി സംഭാവന എത്തിക്കുന്നത് ഡിഡിയായും നെഫ്റ്റായും മാറ്റുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്. വിവിധ ബാങ്കുകളുടെ കൗണ്ടറുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. 
    കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട്, കാസര്‍കോട് താലൂക്കുകളില്‍ നടന്ന ധനസമാഹരണത്തില്‍ 84,74,127  രൂപയാണ് ആകെ ലഭിച്ചത്. വെള്ളരിക്കുണ്ട് താലൂക്കില്‍ നിന്ന് 33,42,723 രൂപയും കാസര്‍കോട് താലൂക്കില്‍ നിന്ന് 51,31,404 രൂപയും ലഭിച്ചു. 

 

date