Skip to main content

വിവാഹച്ചിലവുകള്‍ ചുരുക്കി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സുമനസുകളുടെ സഹായമെത്തുന്നു. പിഡബ്ല്യുഡി റോഡ്‌സ് സെക്ഷന്‍ റാന്നി അസിസ്റ്റന്റ് എഞ്ചിനീയര്‍ സലി കുമാര്‍ മകളുടെ വിവാഹത്തിന് മാറ്റി വച്ച തുകയില്‍ നിന്ന് ഒരു വിഹിതം ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. ആഗസ്റ്റ് ഇരുപത്തിയൊന്‍പതാം തീയതിയായിരുന്നു സലി കുമാറിന്റെ മകളുടെ വിവാഹം. അപ്പോഴേക്കും വെള്ളം ഇറങ്ങിത്തുടങ്ങിയിരുന്നുവെങ്കിലും വെള്ളപ്പൊക്ക കെടുതികള്‍ അവസാനിച്ചിരുന്നില്ല. അങ്ങനെയാണ് മുപ്പതിനായിരം രൂപ സഹായനിധിയിലേക്ക് കൈമാറാന്‍ തീരുമാനിക്കുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് പിഡബ്ല്യുഡി റോഡ്‌സ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.അനില്‍കുമാര്‍ വഴിയാണ് തുക കൈമാറിയത്.

               (പിഎന്‍പി 2885/18)

date