Post Category
ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ വിദ്യാരംഭം
വിജയദശമി ദിവസം രാവിലെ ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. ഏഴാച്ചേരി രാമചന്ദ്രന്, ഫാ. മാത്യു ഡാനിയേല്‍ തുടങ്ങിയവര്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. വിദ്യാരംഭ ചടങ്ങുകള്‍ക്കു ശേഷം കവിയരങ്ങും നടക്കും. കുട്ടികളുടെ പേരുകള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9447017264.
(പിഎന്‍പി 2888/18)
date
- Log in to post comments