Post Category
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാവിയോ സ്‌കൂളിന്റെ സംഭാവന
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സംഭാവന ചെയ്ത് നാരങ്ങാനം സാവിയോ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. 41000 രൂപ കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ പി.ബി നൂഹിന് സ്‌കൂള്‍ പ്രിന്‍സിപ്പിള്‍ സിസ്റ്റര്‍ സോളി കൈമാറി. സ്‌കൂളിലെ മൂന്ന് അധ്യാപകരുടേയും, അന്‍പത് വിദ്യാര്‍ത്ഥികളുടേയും വീടുകള്‍ പ്രളയത്തില്‍ മുങ്ങിപ്പോയിരുന്നു. അവര്‍ക്ക് വേണ്ട ഭക്ഷണസാധനങ്ങളും തുണികളും വീട്ടുപകരണങ്ങളുമെല്ലാം സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് എത്തിച്ചിരുന്നു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ അന്നക്കുട്ടി, വിദ്യാര്‍ത്ഥികളായ ഷാലക്ക് സാം വര്‍ഗീസ്, അലിന ഷിജി ഏബ്രഹാം എന്നിവരും പങ്കെടുത്തു.
(പിഎന്‍പി 2891/18)
date
- Log in to post comments