Skip to main content

ലോകബാങ്ക്, എഡിബി പ്രതിനിധികളുടെ സന്ദര്‍ശനം ഇന്ന് (15)

 

പ്രളയക്കെടുതിയില്‍ ജില്ലയില്‍ ഉണ്ടായ നാശനഷ്ടം വിലയിരുത്തന്നതിനായി ഇന്ന് ലോകബാങ്കിന്റെയും ഏഷ്യന്‍ വികസന ബാങ്കിന്റെയും പ്രതിനിധികള്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും. രാവിലെ 8.30ന് അടൂര്‍ പറക്കോട് പാര്‍ക്ക് റസിഡന്‍സിയില്‍  ജില്ലാ കളക്ടര്‍ പി.ബി.നൂഹുമായും ജില്ലാതല ഉദേ്യാഗസ്ഥരുമായും പ്രതിനിധികള്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, കോഴഞ്ചേരി താലൂക്കിലെ ആറാട്ടുപുഴ, കുന്നുംപുറത്ത് കോളനി, കിടങ്ങന്നൂര്‍ വില്ലേജിലെ എഴിക്കാട് കോളനി, ആറന്മുള തറയില്‍ മുക്ക്, ചിറ്റാര്‍ മീന്‍കുഴി പട്ടികവര്‍ഗ കോളനി, റാന്നി ബിമ്മരം കോളനി എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും.         (പിഎന്‍പി 2897/18) 

date