താത്ക്കാലിക നിയമനം
ജില്ലയിലെ ആയുര്‍വേദ/ഹോമിയോ സ്ഥാപനങ്ങളിലെ വിവിധ പ്രോജക്ടുകളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തും.
ആയുര്‍വേദ തെറാപ്പിസ്റ്റ് : കേരളസര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് .ജി എന്‍ എം നഴ്സ് : അംഗീകൃത സര്‍വകലാശാലയുടെ അംഗീകാരമുള്ള ബി എസ് സി നഴ്‌സിങ്/ജി എന്‍ എം നഴ്‌സിങ് അംഗീകൃത നഴ്‌സിങ് സ്‌കൂള്‍, കേരള നഴ്സിങ് ആന്‍ഡ് മിഡൈ്വഫ് രജിസ്‌ട്രേഷന്‍ കൗണ്‍സിലിന്റെ അംഗീകാരം.
നഴ്സ് (ജനറല്‍): കേരള നഴ്സിങ് ആന്‍ഡ് മിഡൈ്വഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനോടുകൂടിയ അംഗീകൃത നഴ്‌സിങ് സ്‌കൂള്‍ അംഗീകരിച്ച എ എന്‍ എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്. എം പി ഡബ്ല്യൂ കം ക്ലീനര്‍ : എട്ടാം ക്ലാസ് പാസ്സ്. അറ്റന്‍ഡര്‍ : എസ എസ് ല്‍ സി. പ്രായപരിധി: 40 വയസ്സ് (ഫെബ്രുവരി അഞ്ച്പ്രകാരം). പ്രായം, യോഗ്യത, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 20 നകം ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസ്, നാഷണല്‍ ആയുഷ് മിഷന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍, ആശ്രാമം പി ഒ, കൊല്ലം, 691002 വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോമിന് www.nam.kerala.gov.in
- Log in to post comments