സംസ്ഥാന തദ്ദേശദിനാഘോഷം : കലാപരിപാടികള്‍ക്ക് ഇന്ന് (ഫെബ്രുവരി 16) തുടക്കം
സംസ്ഥാന തദ്ദേശദിനാഘോഷത്തിന് കൊടിയേറി. വര്‍ണാഭമായ ഘോഷയാത്രയോടെയാണ് തുടക്കം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വ്യത്യസ്ത കലാപരിപാടികളാണ് കൊട്ടാരക്കരയില്‍ അരങ്ങേറുക. ഫെബ്രുവരി 19 വരെയാണ് കലാ-സാംസ്‌കാരിക പരിപാടികള്‍. ഇന്ന് (ഫെബ്രുവരി 16ന്) വൈകിട്ട് അഞ്ചിന് കൊട്ടാരക്കര ചന്തമുക്കില്‍ ചിറക്കര സലിംകുമാര്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം-ഒഥല്ലോ. ആറുമണിക്ക് കെ ഐ പി ഗ്രൗണ്ടില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അവതരിപ്പിക്കുന്ന ലഹരി വിമുക്ത ബോധവത്ക്കരണ നാടകം 'ജീവിതം മനോഹരമാണ്'. ഇതേസമയം മൈലം ഗ്രാമപഞ്ചായത്ത് എം ജി എം സ്‌കൂള്‍ ഗ്രൗണ്ടില്‍ കെ പി എ സി അവതരിപ്പിക്കുന്ന നാടകം 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'. കൊട്ടാരക്കര ബോയ്സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് 7:30 മുതല്‍ വയലി ബാംബൂ മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന 'മുളന്തണ്ടുകളുടെ സംഗീതം'. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി എട്ട് മണി വരെ കെ ഐ പി ഗ്രൗണ്ടില്‍ കാഴ്ചയുടെ നിറവ് സമ്മാനിക്കുന്ന പ്രദര്‍ശനവും ഉണ്ടാകും.
- Log in to post comments