Skip to main content

ഉപതിരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി

ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് (ജനറല്‍) നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രദേശപരിസരങ്ങളില്‍ ഫെബ്രുവരി 21 വൈകിട്ട് ആറ് മണി മുതല്‍ ഫെബ്രുവരി 23 വരെ ജില്ലാ കലക്ടര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി. ബാര്‍, മദ്യം വില്ക്കുന്ന ഹോട്ടലുകള്‍, റെസ്റ്റോറെന്റുകള്‍, ക്ലബ്ബുകള്‍, മറ്റു സ്ഥാപനങ്ങള്‍ തുടങ്ങിയവ അടച്ചിടണം. നിരോധനക്കാലയളവില്‍ മദ്യമോ സമാനലഹരിവസ്തുക്കളോ വില്ക്കരുത്. വ്യക്തിഗതമായി മദ്യം സൂക്ഷിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

date