Post Category
'ശ്രദ്ധ' പദ്ധതിക്ക് തുടക്കം
പക്ഷാഘാതരോഗീപരിചരണം ലക്ഷ്യമാക്കി ഹോമിയോപതി വകുപ്പ് കോര്‍പറേഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'ശ്രദ്ധ' പദ്ധതിക്ക് തുടക്കമായി. മേയര്‍ പ്രസന്ന ഏണസ്റ്റ് പോളയത്തോട് ഡിസ്‌പെന്‍സറിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ യു പവിത്ര, സജീവ് സോമന്‍, സവിതാദേവി, കൗണ്‍സിലര്‍ കുരുവിള ജോണ്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ കെ കെ ഉഷ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments