Skip to main content

പ്രളയക്കെടുതി : അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങള്‍ സര്‍വ്വീസ് ചെയ്യുന്നതിന് അനെര്‍ട്ടിന്റെ സാങ്കേതിക സഹായം

 

അനെര്‍ട്ട് മുഖേന സ്ഥാപിച്ചതും പ്രകൃതിക്ഷോഭം മൂലം തകരാര്‍ സംഭവിച്ചതുമായ സൗരോര്‍ജ്ജ ഉപകരണങ്ങള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, മെച്ചപ്പെട്ട വിറക് അടുപ്പുകള്‍ എന്നിവ സര്‍വ്വീസ് ചെയ്യുന്നതിന് ആവശ്യമായ വിവരശേഖരണം അനെര്‍ട്ട് നടത്തുന്നു. ഇത്തരത്തില്‍ തകരാര്‍ സംഭവിച്ച ഉപകരണങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ സെപ്തംബര്‍ 26നുള്ളില്‍ അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ ഫോണ്‍ മുഖേനയോ മെയില്‍ മുഖേനയോ എസ്.എം.എസ് മുഖേനയോ അറിയിക്കേണ്ടതാണെന്ന് ജില്ലാ എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ 04862 235152, 9188119406, ടോള്‍ഫ്രീ നമ്പര്‍ 18004251803, ഇമെയില്‍ idukki@anert.in.

date