Post Category
പെരുമയോടെ ബേഡഡുക്ക
തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് കൊട്ടാരക്കര കെ ഐ പി ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന എക്‌സിബിഷനില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുമായി ബേഡഡുക്ക ഗ്രാമപഞ്ചായത്ത്. അരി, കശുവണ്ടി, ഇന്നര്‍വെയര്‍, പാള-ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കള്‍, ബേക്കറി ഉത്പന്നങ്ങള്‍, പേപ്പര്‍ ബാഗ്, തുണി സഞ്ചി, ചവിട്ടികള്‍, തെങ്ങുകള്‍, കുട്ട, വട്ടി തുടങ്ങിയവയാണ് സ്റ്റാളില്‍. ഗ്രാമപഞ്ചായത്തിന് തുടര്‍ച്ചയായി ലഭിച്ച വിവിധ നേട്ടങ്ങളുടെ ചിത്രങ്ങളും ട്രോഫികളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് സാക്ഷരത പേരക് കൃഷ്ണവേണി, പഞ്ചായത്ത് മെമ്പര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്.
date
- Log in to post comments