ഔഷധസസ്യങ്ങളുടെ വൈവിധ്യങ്ങളൊരുക്കി കില
അന്യം നിന്നു പോകുന്ന ഔഷധസസ്യങ്ങളുടെ വൈവിധ്യങ്ങള്‍ ഒരുക്കി കൊട്ടാരക്കര ഇ ടി സി കില. തദ്ദേശദിനാഘോഷ പരിപാടികളുടെ ഭാഗമായി കൊട്ടാരക്കര കെ ഐ പി ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന എക്സിബിഷനില്‍ സജ്ജീകരിച്ചിട്ടുള്ള കിലയുടെ സ്റ്റാളില്‍. പൊന്നാംകണ്ണി ചീര, രാമതുളസി, വാതംകൊല്ലി തുടങ്ങി മുത്തശ്ശി കഥകളിലെ പഴമയുടെ അത്ഭുത സസ്യങ്ങളെല്ലാം ലഭ്യമാണ്. വിവിധ ഔഷധസസ്യങ്ങളുടെ തൈകള്‍ വാങ്ങാനും അവസരം ഉണ്ട്.
കിലയുടെ വിവിധ പരിശീലന പരിപാടികളില്‍ പങ്കെടുത്ത് കരകൗശല നിര്‍മ്മാണ മേഖലകളില്‍ പ്രാവീണ്യം നേടിയവര്‍ നിര്‍മിച്ച സോപ്പ്, ഡിഷ് വാഷ് ക്ലീനര്‍, കരകൗശല ഉത്പന്നങ്ങള്‍, തുടങ്ങിയവയും വിപണത്തിനായി ഒരുക്കിയിട്ടുണ്ട്. കിലയുടെ വിവിധ പുസ്തകങ്ങളും ഗ്രന്ഥങ്ങളും സൗജന്യമായി ലഭിക്കും. തദ്ദേശ ദിനാഘോഷ പരിപാടികളുടെ എക്സിബിഷന്റെ പ്രധാന ആകര്‍ഷണ കേന്ദ്രമായി മാറുകയാണ് കിലയുടെ സ്റ്റാളുകള്‍.
- Log in to post comments