Post Category
ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാമ്പിന് തുടക്കമായി
ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് അഞ്ചല്‍വെസ്റ്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ത്രി ഡി അനിമേഷന്‍ എന്നിവയിലാണ് പരിശീലനം. പ്രോഗ്രാമിങ്, അനിമേഷന്‍ മേഖലയില്‍ തിരഞ്ഞെടുത്തവര്‍ക്ക് പ്രത്യേകം സെഷനുകളുണ്ടാകും. ജില്ലാ ക്യാമ്പുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം. ഉപജില്ലാക്യാമ്പിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 98 കുട്ടികളാണ് ജില്ലാ ക്യാമ്പുകളില്‍ പങ്കെടുക്കുന്നത്.
date
- Log in to post comments