ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം നാലാം വ്യാവസായികവിപ്ലവത്തിന് യുവതലമുറയെ സജ്ജരാക്കുക ലക്ഷ്യം : മുഖ്യമന്ത്രി
വികസനകേന്ദ്രം സ്ഥാപിക്കുന്നത്. ഐടി കമ്പനി സോഹോയുടെ ആര്‍ ആന്‍ ഡി ലാബുകളാണ് പ്രവര്‍ത്തിക്കുക. സംസ്ഥാനത്ത് സോഹോയുടെ ആദ്യസംരംഭം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ഐടി ഹാര്‍ഡ്വെയര്‍ ഉള്‍പ്പടെ ഗവേഷണ-വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇടമാകും. ഗ്രാമീണമേഖലയിലെ ഐടിഐ, പോളിടെക്നിക് ഡിപ്ലോമ യോഗ്യത നേടുന്നവര്‍ക്കുകൂടി പ്രയോജനകരമാകും.
നവീന സാങ്കേതികവിദ്യയെ വ്യവസായ സംരംഭങ്ങളുമായി ചേര്‍ക്കുന്നതാണ് പ്രത്യേകത. തൊഴില്‍നൈപുണ്യം ഉറപ്പാക്കുന്നതിനൊപ്പം തൊഴില്‍ദാതാക്കളായി പഠിതാക്കളെ പരിവര്‍ത്തനപ്പെടുത്തും. കാമ്പസ് വ്യവസായ പാര്‍ക്ക് ആയിമാറുന്നതിനാണ് സാഹചര്യംതീര്‍ക്കുന്നത്. കോളേജിലെ ലോഞ്ച് എംപവര്‍ ആക്ലിലറേറ്റ് പ്രോസ്പര്‍ (ലീപ്) സെന്ററുകള്‍ കോ-വര്‍ക്കിങ് സ്പേസാക്കി മാറ്റും. ഇതര കാമ്പസുകളിലേക്കും പാര്‍ക്കുകള്‍ വ്യാപിപ്പിക്കും. സോഹോ കോര്‍പറേഷന്‍ തമിഴ്നാട്ടിലും അമേരിക്ക അടക്കം വിദേശ രാജ്യങ്ങളിലുമാണ് പ്രവര്‍ത്തിക്കുന്നത്. നാട്ടിന്‍പുറത്തെ സ്‌കൂള്‍വിദ്യാര്‍ഥികള്‍ മുതലുള്ളവര്‍ക്ക് പരിശീലനത്തിലൂടെ തൊഴില്‍ വൈദഗ്ധ്യം-അവസരങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. പഠനവും തൊഴിലും സമന്വയിപ്പിക്കുകയാണ് ആത്യന്തിരൃകലക്ഷ്യം.
- Log in to post comments