Skip to main content
വെട്ടിയതോട് പാലം ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 20)

വെട്ടിയതോട് പാലം ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 20)

വെട്ടിയതോട് പാലത്തിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 20) വൈകിട്ട് നാലിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിക്കും. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ ഇടപെടലിലൂടെ 3.27 കോടി രൂപ പാലത്തിനും 2.16 കോടി രൂപസമാന്തര റോഡിനും വിനിയോഗിച്ചാണ് 25.5 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും നടപ്പാതയുള്‍പ്പെടെയുള്ള പാലം പൂര്‍ത്തിയാക്കിയത്. കൊന്നേല്‍കടവ്, കണ്ണങ്കാട്ട്കടവ് എന്നീ പാലങ്ങള്‍ കൂടി യാഥാര്‍ഥ്യമായാല്‍ കൊല്ലത്തേക്കുള്ള ദൂരം ശാസ്താംകോട്ടയില്‍ നിന്ന് 14 കിലോമീറ്ററോളം ലാഭിക്കാം.

date