Post Category
റോഡ് ഉദ്ഘാടനം
താനാളൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പാറക്കുഴി ഇയ്യാത്തിയിൽ ഔതോട്ടി റോഡ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു സ്ഥിരം സമിതി അധ്യക്ഷൻ പി.സതീശൻ , അംഗം റാഫി മുല്ലശേരി, അസി.സെക്രട്ടറി ബൈജു, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. മുജീബ് ഹാജി, പി.പി.എം ബഷീർ, സുലൈമാൻ അരീക്കാട് എന്നിവർ പങ്കെടുത്തു.
date
- Log in to post comments