Skip to main content

വിശ്രമ മന്ദിരം ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 21)

കുണ്ടറ നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് ഒരു കോടി 25 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച വിശ്രമ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 21) വൈകിട്ട് 4:30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പി സി വിഷ്ണുനാഥ് എം എല്‍ എ അധ്യക്ഷനാകും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മുന്‍ മന്ത്രിമാരായ എം എ ബേബി, ജെ മേഴ്സിക്കുട്ടിയമ്മ, ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date