Post Category
ജില്ലാ പട്ടയമേള നാളെ (ഫെബ്രുവരി 22 )
സംസ്ഥാന പട്ടയമേളയുടെ ഭാഗമായ ജില്ലാതല പട്ടയവിതരണം നാളെ (ഫെബ്രുവരി 22) ഉച്ചയ്ക്ക് മൂന്നിന് സംസ്ഥാനതല ഉദ്ഘാടനത്തിന് പിന്നാലെ ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ ബി ഗണേഷ് കുമാര്‍, ജെ ചിഞ്ചുറാണി എന്നിവര്‍ നിര്‍വഹിക്കും. എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എ എം ആരിഫ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ്, സുജിത്ത് വിജയന്‍പിള്ള, കോവൂര്‍ കുഞ്ഞുമോന്‍, ജി എസ് ജയലാല്‍, പി എസ് സുപാല്‍, പി സി വിഷ്ണുനാഥ്, സി ആര്‍ മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments