Post Category
ഉപതിരഞ്ഞെടുപ്പ്: ഫെബ്രുവരി 22ന് പ്രാദേശിക അവധി
ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് (ജനറല്‍) നിയോജകമണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ്ദിനമായ ഫെബ്രുവരി 22ന് മണ്ഡലപരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ-തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, നിയമപരമായി പ്രവര്‍ത്തിക്കുന്നവ, കോര്‍പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി നല്‍കി. പോളിങ് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന കുന്നിന്‍പുറം അങ്കണവാടി, വെട്ടുവഴി എസ് കെ വി എല്‍ പി സ്‌കൂള്‍ എന്നിവയ്ക്ക് 21നും അവധി ബാധകം.
date
- Log in to post comments