Post Category
ജനകീയ ആരോഗ്യകേന്ദ്രത്തിന് തറക്കല്ലിട്ടു
ചിതറ ഗ്രാമപഞ്ചായത്തില്‍ ചിറവൂര്‍ വാര്‍ഡില്‍ പുതുതായി അനുവദിച്ച ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം അമ്പലമുക്കില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിര്‍വഹിച്ചു. എന്‍ എച്ച് എം ഫണ്ടായ 55 ലക്ഷം രൂപ ചെലവാക്കിയാണ് നിര്‍മിക്കുന്നത്.
ചിതറ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് കരകുളം ബാബു അധ്യക്ഷനായി. ചിറവൂര്‍ വാര്‍ഡ് മെമ്പര്‍ മിനി ഹരികുമാര്‍, വൈസ് പ്രസിഡന്റ് രജിത, ജില്ലാ പഞ്ചായത്ത് അംഗം നജീബത്ത്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മടത്തറ അനില്‍, അമ്മൂട്ടി മോഹനന്‍, മെമ്പര്‍മാരായ കവിത, ജനനി, ഡോ രോഹന്‍ രാജ്, എച്ച് ഐ മഹേഷ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments