Skip to main content
ലോക ആതുരസേവന രംഗത്ത് കേരളത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു. :മന്ത്രി കെ എന്‍ ബാലഗോപാല്‍

ലോക ആതുരസേവന രംഗത്ത് കേരളത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു. :മന്ത്രി കെ എന്‍ ബാലഗോപാല്‍

ലോകത്ത് ആകമാനമുള്ള ആതുരസേവന രംഗത്ത് കേരളത്തിന്റെ പ്രാധാന്യം വര്‍ധിച്ചുവരികയാണെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കൊട്ടാരക്കര ഇന്‍സ്റ്റ്യൂട്ട് ഓഫ് നഴ്‌സിങ് എജുക്കേഷനിലെ ആദ്യ ബാച്ചിന്റെ വിളക്ക് തെളിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

  വിദേശ രാജ്യങ്ങള്‍ക്ക് ഒപ്പം നാട്ടില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ നടത്തി വരുന്നുമുണ്ട്. കേരളത്തെ ആരോഗ്യ - വിദ്യാഭ്യാസ ഹബ്ബ് ആക്കുകയാണ് ലക്ഷ്യം. 25 പുതിയ നേഴ്‌സിങ് കോളേജുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് ഇതിന്റെ മുന്നോടിയായാണ്. അത്യന്താധുനിക സൗകര്യങ്ങള്‍ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരുന്നു. നഴ്‌സിങ് കോളേജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ തയ്യാറായി വരുന്നു എന്നും മന്ത്രി പറഞ്ഞു.

എസ് എം ഇ സി പാസ് ജോയിന്‍ ഡയറക്ടര്‍ ടിപി ജയചന്ദ്രന്‍ അധ്യക്ഷനായി. കൊട്ടാരക്കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ എസ് ആര്‍ രമേശ്, വൈസ് ചെയര്‍ പേഴ്‌സണ്‍ വനജ രാജീവ്, അധ്യാപകര്‍,വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date