മുഖാമുഖം പരിപാടി ; ഒരുക്കങ്ങള്‍ വിലയിരുത്തി
ഈ മാസം 29ന് ജില്ലയില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയോടനുബന്ധിച്ച് സംഘാടകസമിതി അവലോകനയോഗം ചേര്‍ന്നു. ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ സാന്നിധ്യത്തില്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മുഖാമുഖം പരിപാടിയുടെ പ്രചരണാര്‍ഥം വിവിധ മേഖലയിലെ തൊഴിലാളികളുടെ നേതൃത്വത്തില്‍ വിളംബര റാലി സംഘടിപ്പിക്കും.
തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയില്‍ തൊഴില്‍ മേഖലയിലെ പ്രമുഖരും, പ്രതിനിധികളും ഉള്‍പ്പെടെ 2000ഓളം പേര്‍ പങ്കെടുക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ ബി ഗണേഷ് കുമാര്‍, ജെ ചിഞ്ചുറാണി തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യ അതിഥികളാകും. രാവിലെ എട്ടുമണിയോടെയാണ് രജിസ്‌ട്രേഷന്‍. തുടര്‍ന്ന് 9:30ന് പരിപാടി ആരംഭിക്കും. കെ എസ് സി ഡി സി തൊഴിലാളികളുടെ നേതൃത്വത്തില്‍ കശുവണ്ടിയില്‍ തീര്‍ത്ത മുഖ്യമന്ത്രിയുടെ ചിത്രം അദ്ദേഹത്തിന് സമ്മാനിക്കും. യോഗത്തില്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, വിവിധ സംഘടനാ നേതാക്കള്‍, തൊഴിലാളികള്‍, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുത്തു.
- Log in to post comments