ടേക്ക് എ ബ്രേക്കിന്റെ നിര്‍മാണോദ്ഘാടനം
വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ആക്കല്‍ വട്ടം ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്ത് വക ടേക്ക് എ ബ്രേക്കിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു. നിര്‍മാണോദ്ഘാടനം വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ റീന അധ്യക്ഷയായി.
ഗ്രാമപഞ്ചായത്ത് ബഹുവര്‍ഷ പ്രോജക്റ്റായ 34.5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പാര്‍ക്കിങ് ഉള്‍പ്പെടെ രണ്ട് നിലകളിലായിയാണ് സജ്ജീകരിക്കുന്നത്. ലോക്കര്‍ ഫെസിലിറ്റിയുള്ള ഓരോ ഡ്രസ്സിങ് റൂം സ്ത്രീകള്‍ക്കും പുരുഷ•ാര്‍ക്കുമുണ്ടാകും. ആധുനിക സൗകര്യത്തോടെ നാല് യൂറോപ്യന്‍ ടോയ്‌ലറ്റ് ക്യൂബക്കിള്‍, വാഷ് ബേസിന്‍, യൂറിനല്‍ ബേസിന്‍, സന്ദര്‍ശകര്‍ക്കു വിശ്രമിക്കാനും പുറം കാഴ്ചകള്‍ ആസ്വദിക്കാന്‍ കാഫെറ്റീരിയ സൗകര്യവുമുണ്ടാകും.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി ബിജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിസാര്‍ വട്ടപ്പാറ, കെ ലിജി, ഡി രമേശന്‍, മെഹറുനിസ, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ പി ആനന്ദന്‍, പഞ്ചായത്ത് സെക്രട്ടറി വി എസ് വിമലചന്ദ്രന്‍, എം അന്‍സാരി, ഹക്കീം, നവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments