ജില്ലാതല സെമിനാര്‍ 27ന്
കയര്‍ ഭൂവസ്ത്ര വിതാന പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 27ന് രാവിലെ 9:30ന് ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ ജില്ലാതല ഏകദിന സെമിനാര്‍ സംഘടിപ്പിക്കും. എം മുകേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. കയര്‍ വികസന ഡയറക്ടര്‍ ആനി ജൂല തോമസ് അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. കയര്‍ വികസന വകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ ' തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര സംയോജിത പദ്ധതി സാധ്യതകളും', 'കയര്‍ ഭൂവസ്ത്ര വിതരണം സാങ്കേതിക വശങ്ങള്‍’ എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും.
പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി സാജു, കയര്‍ വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ റ്റി ഒ ഗംഗാധരന്‍, ജില്ലാ കയര്‍ പ്രൊജക്റ്റ് ഓഫീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ റ്റി എസ് ബിജു, ഗ്രാമപഞ്ചായത്ത് അധ്യക്ഷര്‍, സെക്രട്ടറിമാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments