Skip to main content

ഉയര്‍ന്ന താപനില; വിദ്യാര്‍ഥികള്‍ക്ക് ജാഗ്രത നിര്‍ദേശം

ജില്ലയില്‍ ചൂട് കൂടി വരുന്ന സാഹചര്യവും പരീക്ഷാക്കാലവും കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാകലക്ടര്‍ എന്‍ ദേവിദാസ് മുന്നറിയിപ്പ് നല്‍കി

 പൊതു നിര്‍ദേശങ്ങള്‍ ചുവടെ

• .രാവിലെ 11 മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.

• വെയില്‍ നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ കുടയോ ഷാളോ, തൊപ്പിയോ കരുതാം. സണ്‍ സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കണം.

• അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. കൈ പൂര്‍ണമായും മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ അഭികാമ്യം.

• ധാരാളം വെള്ളം കുടിക്കുക. ദാഹം ഇല്ലെങ്കില്‍കൂടിയും ഇടയ്ക്കിടെ വെള്ളം കുടിക്കണം. കുപ്പിയില്‍ വെള്ളം കൂടെ കരുതാവുന്നതാണ്.

• കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍, കാപ്പി, ചായ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കുക.

• പാദരക്ഷകള്‍ നിര്‍ബന്ധമായും ഉപയോഗിക്കുക

• വിദ്യാര്‍ഥികള്‍ ഉച്ചവെയിലില്‍ ഗ്രൗണ്ടില്‍ കളിക്കുന്നില്ല എന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം.

 

 സ്‌കൂളുകള്‍ക്കുള്ള പൊതുനിര്‍ദേശങ്ങള്‍

• അസംബ്ലികള്‍ പൂര്‍ണമായും ഒഴിവാക്കുക.

• വാട്ടര്‍ ബെല്‍ സമ്പ്രദായം നടപ്പാക്കുക

• എന്‍ സി സി . സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, എന്‍ എസ് എസ് ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ രാവിലെ 11 മുതല്‍ മൂന്ന് വരെ ഒഴിവാക്കുക.

• ക്ലാസ് മുറികളിലെ ഫാനുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുക

• ക്ലാസ് മുറികളില്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കുക

• ശുചിമുറി വൃത്തിയായി സൂക്ഷിക്കണം

• സ്‌കൂള്‍ ബസ്സുകള്‍ തണലുള്ള പ്രദേശത്ത് പാര്‍ക്ക് ചെയ്യണം.

• ടൈയുടെ ഉപയോഗം ഒഴിവാക്കുക

• ഒ ആര്‍ എസ് പാക്കറ്റുകള്‍, പ്രഥമ ശുശ്രൂഷ സംവിധാനങ്ങള്‍ സ്‌കൂളില്‍ കരുതണം. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം ഉറപ്പാക്കണം

• സ്‌കൂളുകളില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കണം.

• വായുസഞ്ചാരമുള്ള ക്ലാസ് മുറികള്‍ പരീക്ഷാ ഹാളുകളായി ഉപയോഗിക്കണം, ശുദ്ധജലലഭ്യത ഉറപ്പാക്കണം.  

date