Skip to main content

കിസാന്‍ മേള നാളെ (മാര്‍ച്ച് 4)

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചാത്തന്നൂര്‍ കാര്‍ഷിക മേഖലയില്‍ കിസാന്‍ മേളയും കാര്‍ഷിക പ്രദര്‍ശനവും നാളെ (മാര്‍ച്ച് 4) രാവിലെ ഒമ്പത് മുതല്‍ പൂതക്കുളം സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. ചെറുകിട യന്ത്രവത്ക്കരണത്തിനുള്ള എസ് എം എ എം രജിസ്‌ട്രേഷന്‍ സൗകര്യങ്ങള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്. സമ്മിശ്ര കൃഷിയിലെ നൂതന ആശയങ്ങള്‍, ജൈവകൃഷിയും സാധ്യതകളും വിഷയങ്ങളില്‍ സെമിനാറുകള്‍ നടത്തും. ജി എസ് ജയലാല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ അധ്യക്ഷനാകും.

date