Skip to main content
വിവരശേഖരണം തുടങ്ങി

വിവരശേഖരണം തുടങ്ങി

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികജാതി കുടുംബങ്ങളുടെ സമഗ്രവിവരശേഖരണം തുടങ്ങി. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം മുഖേനയാണ് ക്രോഡീകരണം. വിവരങ്ങള്‍ വിവിധ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായി പ്രയോജനപ്പെടുത്തും.

ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. സ്ഥിര സമിതി അധ്യക്ഷ സി ശകുന്തള, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date