Post Category
അപേക്ഷ ക്ഷണിച്ചു
കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് എച്ച് എസ് റ്റി, എച്ച് എസ് എസ് റ്റി അധ്യാപകതസ്തികളിലെ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. പി എസ് സി നിഷ്കര്‍ഷിച്ചിരിക്കുന്ന യോഗ്യതയും പ്രായപരിധിയും അനുസരിച്ചായിരിക്കും നിയമനം. സ്കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഏപ്രില്‍ 15 വൈകിട്ട് അഞ്ചിനകം പുനലൂര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ ലഭിക്കണം. കുളത്തൂപ്പുഴ എം ആര് എസില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ജോലി ചെയ്തവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 0475 2222353.
date
- Log in to post comments