Skip to main content
വായ്പ-ധനസഹായ വിതരണം

വായ്പ-ധനസഹായ വിതരണം

പിന്നാക്ക-വനിതാ-പട്ടികജാതി -പട്ടികവര്‍ഗ വികസന കോര്‍പറേഷനുകളുടെ ഗുണഭോകതാക്കള്‍ക്ക് വായ്പാവിതരണവും ചാത്തന്നൂര്‍, ക്ലാപ്പന, ഇട്ടിവ സി ഡി എസ് കള്‍ക്ക് ധനസഹായവിതരണവും കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ നടപ്പിലാക്കല്‍വഴി പിന്നാക്ക-ന്യുനപക്ഷ വിഭാഗങ്ങളെ ശാക്തീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. പി എം സൂരജ് രാഷ്ട്രീയപോര്‍ട്ടല്‍ ഉദ്ഘാടനത്തിന്റെ ജില്ലാതല പരിപാടിയില്‍ അധ്യക്ഷതയും വഹിച്ചു. സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, വിവിധ വികസനകോര്‍പറേഷനുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി എം സൂരജ് രാഷ്ട്രീയ പോര്‍ട്ടലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു.

date