Skip to main content
ലോക്‌സഭാ തിരഞ്ഞെടുപ്പ് പരമാവധിപേരെ വോട്ടുചെയ്യിക്കുക ലക്ഷ്യം - ജില്ലാ കലക്ടര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് പരമാവധിപേരെ വോട്ടുചെയ്യിക്കുക ലക്ഷ്യം - ജില്ലാ കലക്ടര്‍

ലോക്‌സഭാതിരഞ്ഞെടുപ്പില്‍ പരമാവധിപേരെ പോളിംഗ് ബൂത്തികളിലേക്ക് എത്തിച്ച് ജനാധിപത്യപ്രക്രിയ സാര്‍ഥകമാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. വോട്ടെടുപ്പ് ശതമാനം ഉയര്‍ത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്വീപിന്റെ (സിസ്റ്റമറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

വോട്ടവകാശം നേടിയവര്‍ മുതല്‍ മുതര്‍ന്നവര്‍ വരെ നീളുന്ന വോട്ടര്‍മാരില്‍ വിമുഖതയുള്ളവരെ വോട്ടുചെയ്യിക്കുകയാണ് പ്രധാനം. ഇതുവഴി വോട്ടിംഗ് ശതമാനം ഉയര്‍ത്താനാകും. ഇതിനായി വിവിധ മേഖലകളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ച് പ്രചാരണ പരിപാടികള്‍ നടത്തും. ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ കൈകോര്‍ക്കുന്നതിലൂടെ ജനാധിപത്യമാണ് ശക്തിയാര്‍ജിക്കുക. വ്യത്യസ്ത പരിപാടികള്‍ പുതുതലമുറയ്ക്കായി സംഘടിപ്പിക്കുന്നുമുണ്ട്. നവമാധ്യമങ്ങള്‍ ഉള്‍പ്പടെ വിനിയോഗിച്ചാകും ബോധവത്കരണം എന്നും അദ്ദേഹം പറഞ്ഞു.

സ്വീപ് നോഡല്‍ ഓഫീസര്‍ വി സുദേശന്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ സഞ്ജയ് ജേക്കബ് ജോണ്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date