Skip to main content
ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് പ്രഥമ പരിഗണന : ജില്ലാ കലക്ടര്‍

ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് പ്രഥമ പരിഗണന : ജില്ലാ കലക്ടര്‍

മാറുന്ന വിപണി സാധ്യതകള്‍ക്ക് അനുയോജ്യമായി ഉപഭോകതാക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന നിയമം ആണ് രാജ്യത്തുള്ളതെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് . ജില്ലാതല ലോക ഉപഭോക്ത അവകാശദിനാചരണത്തിന്റെ ഭാഗമായി കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . പുതിയ കാലഘട്ടത്തിലെ മത്സരാധിഷ്ഠിത വിപണി ഉയര്‍ന്ന ലാഭേച്ഛയില്‍ അളവുതൂക്ക തട്ടിപ്പിനും മായം കലര്‍ത്തുന്നതിനും വഴിയൊരുക്കുന്നു . ഇതുതടയുന്നതിനു ശക്തമായ നിയമ സംവിധാനവും പരിശോധന സംവിധാനങ്ങളും നിലവിലുണ്ട് . ഉപഭോക്താക്കള്‍ക്കിടയില്‍ ഇതിനെകുറിച്ച് അവബോധം ഉണ്ടാവേണ്ടതും പ്രധാനമാണ് . അതുകൊണ്ടാണ് ഈ വര്‍ഷത്തെ ' ഉപഭോക്താക്കള്‍ക്ക് വേണ്ടി ഉത്തരവാദിത്വമുള്ളതും നീതിപൂര്‍വ്വവുമായ നിര്‍മ്മിത ബുദ്ധി' എന്ന സന്ദേശം പ്രസക്തമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു .

ഉപഭോക്തൃ തര്‍ക്ക കമ്മീഷന്‍ പ്രസിഡന്റ് എസ് കെ ശ്രീകല അധ്യക്ഷയായി . അഡ്വ ബോറിസ് പോള്‍ സെമിനാര്‍ നയിച്ചു . ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ , വകുപ് ഉദ്യോഗസ്ഥര്‍ , നിയമ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു .

date