Post Category
സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന്റെ ഏകോപനത്തില്‍ അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ 18 സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഗ്രീന്‍ ഓഫീസ് പരിശോധന യുടെ അടിസ്ഥാനത്തില്‍ എ പ്ലസ്, എ ഗ്രേഡ് ലഭിച്ചവയ്ക്ക് ആണ് അംഗീകാരം .പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. സജീവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖ. പി അധ്യക്ഷയായി.
date
- Log in to post comments