Skip to main content

ഗുണനിലവാരമില്ലാത്ത പിടിച്ചെടുത്ത ഡീസല്‍ ലേലത്തിന്

ആലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പളളി പ്രദേശത്ത് നിന്നും അമ്പലപ്പുഴ പോലീസ് പിടച്ചെടുത്ത ഗുണനിലവാരമില്ലാത്ത ഡീസല്‍ ഇന്ധനേതര ഉപയോഗത്തിനായി ലേലത്തിന്. രാസപരിശോധനയില്‍ അംഗീകൃത ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്ത ഡീസലാണിത്.
ആലപ്പുഴ മിനിസിവില്‍ സ്റ്റേഷന്‍ അനക്‌സില്‍ പ്രവര്‍ത്തിക്കുന്ന അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസില്‍ മാര്‍ച്ച് 20-ന് രാവിലെ 11 മണിയ്ക്ക് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മേല്‍വിലാസം തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസില്‍ എത്തിച്ചേരുക. ഫോണ്‍ 0477 2252547.
 

date