Skip to main content

പുന്നപ്ര വടക്ക് പഞ്ചായത്തില്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിട നിര്‍മ്മാണത്തിന് തുടക്കം

ആലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ ഒന്‍പതാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വ്വഹിച്ചു. എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 17 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം പണിയുന്നത്.

പനയക്കുളങ്ങര സ്‌കൂള്‍ ജങ്ഷന് സമീപം ചേര്‍ന്ന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍ അധ്യക്ഷയായി. ജില്ല പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സരിത, സ്ഥിരം സമിതി അധ്യക്ഷന്‍ വിനോദ് കുമാര്‍, പഞ്ചയത്തംഗങ്ങളായ അജിത ശശി, വിശാഖ് വിജയന്‍, അധ്യാപിക ശ്രീജ രതീശന്‍, എന്‍.പി. വിദ്യാനന്ദന്‍, കെ.പി. സത്യകീര്‍ത്തി, ചന്ദ്രബാബു, എസ്. രാജേഷ്, ശെല്‍വരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

date