Post Category
ഗ്ലൂക്കോമ വാരാചരണം സമാപന സമ്മേളനവും നേത്രചികിത്സാ ക്യാമ്പും
ലോക ഗ്ലൂക്കോമ വാരാചരണത്തിന്റെ സമാപന സമ്മേളനവും നേത്രചികിത്സാക്യാമ്പും കലക്ടറേറ്റില്‍ ആത്മ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ഡി. വസന്തദാസ് ഉദ്ഘാടനം ചെയ്തു. 170 ജീവനക്കാര്‍ക്ക് കാഴ്ചപരിശോധന, കണ്ണിന്റെ മര്‍ദ്ദം, ഫംഗസ് തുടങ്ങിയ പരിശോധനകള്‍ നടത്തി. എന്‍ പി സി ബി ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ എം. സാജന് മാത്യൂസ് അധ്യക്ഷനായി. ജില്ലാ ഒഫ്താല്മിക്ക് കോഡിനേറ്റര്‍ ആര് വിജയശ്രീ, ഡോ. ജി സുപ്രഭ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments