Post Category
തിരഞ്ഞെടുപ്പ് ക്ലാസ്
കൊല്ലം സ്വീപ്പ് ടീമിന്റെയും കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിംഗ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ എഞ്ചിനീയറിംഗ്, അപ്ലൈഡ് സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണക്ലാസ് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കില ഡയറക്ടറും സ്വീപ് നോഡല്‍ ഓഫീസറുമായ വി. സുദേശന്‍ ക്ലാസ് നയിച്ചു. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കേണ്ടതിന്റെയും വോട്ട് ചെയ്യേണ്ടതിന്റെയും ആവശ്യകതയെകുറിച്ചും വിശദീകരിച്ചു. തിരഞ്ഞെടുപ്പ് സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി. എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി. ഭദ്രന്‍, അപ്ലൈഡ് സയന്‍സ് പ്രിന്‍സിപ്പല്‍ വി. എസ്. മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments