Skip to main content

വിവരങ്ങളറിയാം വോട്ടര്‍ ഹെല്‍പ് ലൈനിലൂടെ

 

രാജ്യത്താകമാനമുള്ള വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും ലഭിക്കാന്‍ സഹായകമാവുന്ന ആപ്ലിക്കേഷനാണ് വോട്ടര്‍ ഹെല്‍പ് ലൈന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡൈനാമിക് പോര്‍ട്ടലില്‍ നിന്നും തത്സമയ ഡാറ്റ ഈ ആപ്പ് വഴി ലഭ്യമാക്കുന്നു. വോട്ടര്‍മാരെ പ്രചോദിപ്പിക്കുകയും ബോധവത്ക്കരിക്കുകയുമാണ് ഈ ആപ്ലിക്കേഷന്റെ പ്രധാന ലക്ഷ്യം. വോട്ടര്‍ പട്ടികയില്‍ പേര് തിരയാന്‍, വോട്ടര്‍ രജിസ്ട്രേഷന്‍, ഫോമുകള്‍ സമര്‍പ്പിക്കല്‍, ഡിജിറ്റല്‍ ഫോട്ടോ, വോട്ടര്‍ സ്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യല്‍, പരാതികള്‍ നല്‍കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ക്കുള്ള സമഗ്ര ആപ്ലിക്കേഷനാണിത്. സ്ഥാനാര്‍ഥികളുടെ വിവരം അറിയുന്നതിനും വോട്ടര്‍മാര്‍ക്കുള്ള മറ്റ് അത്യാവശ്യ സേവനങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്ന് വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍വരുന്ന ഒ.ടി.പി രജിസ്ട്രഷന്‍ ഉപയോഗിച്ച് ലോഗിന്‍ രജിസ്ട്രേഷന്‍ നടത്താം. തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, ജനന തിയതി, വിലാസം, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപ്ലോഡ് ചെയ്ത് വോട്ടറായി പേര് രജിസ്റ്റര്‍ ചെയ്യാം.

date