Skip to main content

ലോക്‌സഭ തെരഞ്ഞെടുപ്പ് ഹരിതചട്ടം ; സംശയങ്ങള്‍ ദൂരീകരിക്കാന്‍ കൈപ്പുസ്തകം

ലോക്‌സഭ തിരഞ്ഞെടുപ്പ് സമ്പൂര്‍ണ്ണ ഹരിതചട്ടംപാലിച്ച് പ്രകൃതിസൗഹൃദമെന്ന് ഉറപ്പുവരുത്താന്‍ കൈപുസ്തക വിതരണം നടത്തുകയാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ചട്ടം സംബന്ധിച്ച് നിലനില്‍ക്കുന്ന സംശയനിവാരണമാണ് മുഖ്യലക്ഷ്യം. ശാസ്ത്രീയരീതികള്‍ അവലംബിച്ചുള്ള ഹരിതക്രമീകരണങ്ങളും വിവരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ പ്രകൃതിസൗഹൃദ ഉത്പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്നതിനും പ്രയോജനകരമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ്, 2024ഹരിതചട്ട പാലനം സംശയങ്ങളും മറുപടികളും' കൈപുസ്തകത്തിലെ നിര്‍ദേശങ്ങളും ഹരിതചട്ടപാലന വഴികളും കൃത്യതയോടെ പാലിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചു.

പ്ലാസ്റ്റിക്, പി വി സി ബോര്‍ഡുകള്‍, ബാനറുകള്‍ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കണം. ഔദ്യോഗിക പരസ്യങ്ങള്‍, സൂചകങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് കോട്ടണ്‍, പേപ്പര്‍, പോളി എത്തിലീന്‍ എന്നിവ ഉപയോഗിക്കാം. പ്രചാരണസമയത്ത് സ്ഥാനാര്‍ഥിയും സഹപ്രവര്‍ത്തകരും പ്ലാസ്റ്റിക് കുടിവെള്ള ബോട്ടിലുകളുടെ ഉപയോഗം പരമാവധി കുറച്ച് സ്റ്റീല്‍ ബോട്ടിലുകള്‍ ഉപയോഗിക്കണം. വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് പ്രകൃതിസൗഹ്യദ വസ്തുക്കള്‍ മാത്രം തിരഞ്ഞെടുക്കാം.

 വോട്ടെടുപ്പിന് ശേഷം ബോര്‍ഡുകളും കൊടിതോരണങ്ങളും ഇതര പ്രചാരണസാമഗ്രികളും സ്ഥാപിച്ചവര്‍ തന്നെ അഴിച്ചുമാറ്റി തരംതിരിച്ച് ഹരിതകര്‍മ്മ സേനക്കോ മറ്റ് അംഗീകൃത ഏജന്‍സിക്കോ നല്‍കി ശാസ്ത്രീയമായ സംസ്‌കരണം ഉറപ്പാക്കണം. പോളിങ് ബൂത്തുകള്‍ ഒരുക്കുമ്പോള്‍ മാലിന്യം തരം തിരിച്ചു നിക്ഷേപിക്കാന്‍ ബിന്നുകള്‍ ഉറപ്പാക്കണം. മാലിന്യം നീക്കംചെയ്യാന്‍ ഹരിത കര്‍മ്മ സേനയുടെ സേവനമാണ് പ്രയോജനപ്പെടുത്തേണ്ടത്.

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ഏജന്റുമര്‍ക്കുമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍, കുടിവെള്ളം മുതലായവയ്ക്ക് പ്ലാസ്റ്റിക് ബോട്ടിലുകള്‍, കണ്ടെയിനറുകള്‍ എന്നിവ പാടില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലും ബുത്തുകള്‍ക്കുമുന്നിലെ കൗണ്ടറുകളിലും പ്ലാസ്റ്റിക്, ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുത് തുടങ്ങി തിരഞ്ഞെടുപ്പ് പ്രകൃതിസൗഹൃദ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പുസ്തകത്തിലൂടെ അറിയാം. സ്ഥാനാര്‍ഥികള്‍ക്കും പ്രചാരണചുമതലയുള്ളവര്‍ക്കുമാണ് പുസ്തകം നല്‍കുന്നത്.

നിരീക്ഷണത്തിന് പ്രത്യേക സംവിധാനവും

ഹരിതചട്ടപാലനം ഉറപ്പാക്കുന്നതിന് വിവിധതലങ്ങളില്‍ പ്രത്യേക സമിതികളെ നിയോഗിച്ചുവെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. അറിയിച്ചു.

 

ഏകോപന-നിരീക്ഷണ സമിതികള്‍

• ഡിവിഷന്‍/വാര്‍ഡ് തലം

കണ്‍വീനര്‍- ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. അംഗങ്ങള്‍- ജെ.പി.എച്ച്.എന്‍, ആശാ വര്‍ക്കര്‍മാര്‍ അംഗന്‍വാടി വര്‍ക്കര്‍, എ.ഡി.എസ് സെക്രട്ടറി, സന്നദ്ധ സംഘടന അംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേനാഗംങ്ങള്‍, മുതിര്‍ന്ന പൗര•ാര്‍, ഡിവിഷന്‍ വാര്‍ഡ്തല നോഡല്‍ ഓഫീസര്‍.

• ഗ്രാമപഞ്ചായത്ത് തലം

കണ്‍വീനര്‍- സെക്രട്ടറി/അസിസ്റ്റന്റ്് സെക്രട്ടറി. അംഗങ്ങള്‍- വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ആശാപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍, ഹരിത കര്‍മ്മസേനാംഗങ്ങള്‍, ദേശീയ സമ്പാദ്യ പദ്ധതി എജന്റുമാര്‍, മുതിര്‍ന്ന പൗര•ാര്‍, നോഡല്‍ ഓഫീസര്‍മാര്‍.

• ബ്ലോക്ക് പഞ്ചായത്ത് തലം

കണ്‍വീനര്‍- സെക്രട്ടറി/ജോയിന്റ് ബി.ഡി.ഒ. അംഗങ്ങള്‍- ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍, സന്നദ്ധസംഘടനപ്രവര്‍ത്തകര്‍, ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗര•ാര്‍, നോഡല്‍ ഓഫീസര്‍.

• മുനിസിപ്പാലിറ്റി തലം

കണ്‍വീനര്‍-മുനിസിപ്പല്‍ സെക്രട്ടറി. അംഗങ്ങള്‍- ഹെല്‍ത്ത് സൂപ്പര്‍വൈസര്‍/ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍, സന്നദ്ധ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍, നോഡല്‍ ഓഫീസര്‍, മുതിര്‍ന്ന പൗര•ാര്‍.

• കോര്‍പ്പറേഷന്‍ തലം

കണ്‍വീനര്‍- കോര്‍പ്പറേഷന്‍ സെക്രട്ടറി. അംഗങ്ങള്‍- അഡീഷണല്‍ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍/ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍, സന്നദ്ധ- സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍, മുതിര്‍ന്ന പൗര•ാര്‍, നോഡല്‍ ഓഫീസര്‍.

date