Skip to main content

പരാതി പരിഹാരം ഉറപ്പാക്കാന്‍ ‘സി-വിജില്‍’ ആപ്പ്

ലോക്‌സഭ തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കുന്നതിന് രൂപീകരിച്ച ‘സി-വിജില്‍’ ആപ്പ് സജീവമായി പ്രവര്‍ത്തനം തുടരുന്നുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1323 പരാതികള്‍. 1271 എണ്ണം പരിഹരിച്ചു. 45 പരാതികളില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. ശേഷിക്കുന്നവയുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുവെന്നും അറിയിച്ചു.

 ചവറ നിയോജകമണ്ഡലത്തില്‍ നിന്നാണ് ഏറ്റവും അധികം പരാതികള്‍. അനധികൃതമായ പ്രചാരണസാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ഫ്ളെക്സുകള്‍ എന്നിവയ്ക്കെതിരെയാണ് കൂടുതല്‍ പരാതികളും. പൊതുജനങ്ങള്‍ക്ക് പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ തല്‍സമയം നല്‍കുന്നതിനാണ് മൊബൈല്‍ ആപ്ലിക്കേഷന്‍.

ലഭിക്കുന്ന പരാതികള്‍ തത്‌സമയം പരിഹരിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ പ്രത്യേക സംഘത്തെ നിയോഗിച്ചു. പരാതി ലഭിച്ച് 100 മിനിറ്റിനകം നടപടി കൈക്കൊള്ളും. പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷന്‍ മുഖേന പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവയും പരാതിയുണ്ടെങ്കില്‍ സമര്‍പ്പിക്കാം.

date