Skip to main content

പോളിങ് സാമഗ്രികളുടെ വിതരണ-സ്വീകരണ നടപടികള്‍ക്കായി എട്ട് കേന്ദ്രങ്ങള്‍

ലോക്സഭാ തെരഞ്ഞെടുപ്പിനാവശ്യമായ പോളിങ് സാമഗ്രികളുടെ വിതരണ- സ്വീകരണ നടപടികള്‍ ജില്ലയില്‍ എട്ട് കേന്ദ്രങ്ങളിലായി നടത്തും . കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏഴ് നിയോജക മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ കേന്ദ്രം തങ്കശ്ശേരി സൈന്റ്‌റ് അലോഷ്യസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ്.

ജില്ലയില്‍ ഉള്‍പ്പെട്ട നിയോജക മണ്ഡലങ്ങളിലെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ / സ്‌ട്രോങ്ങ് റൂമുകള്‍ :കരുനാഗപ്പള്ളി ലോഡ്‌സ് പബ്ലിക് സ്‌കൂള്‍ ( കരുനാഗപ്പള്ളി), കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് (ചവറ), ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയല്‍ ദേവസ്വം ബോര്‍ഡ് കോളജ് (കുന്നത്തൂര്‍), കൊട്ടാരക്കര സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (കൊട്ടാരക്കര,ചടയമംഗലം), പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂള്‍ (പത്തനാപുരം), പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (പുനലൂര്‍), തങ്കശ്ശേരി സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (കൊല്ലം,കുണ്ടറ), തേവള്ളി സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ (ഇരവിപുരം,ചാത്തന്നൂര്‍).

കരുനാഗപ്പള്ളി, കുന്നത്തൂര്‍, കൊട്ടാരക്കര,പത്തനാപുരം നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രം അതാത് ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കും

date