Skip to main content

ലോക ഇഡലി ദിനത്തിന് മുന്നോടിയായി ഇഡലി മേള

ആലപ്പുഴ: ലോക ഇഡലി ദിനത്തിന് മുന്നോടിയായി കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ 
ഇഡലിമേള സംഘടിപ്പിച്ചു. വിവിധതരം ഇഡലികൾക്കൊപ്പം ജ്യൂസുകളും ലഘു ഭക്ഷണങ്ങളും വിളമ്പി. ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഉത്പനങ്ങളുടെയും ഇഡലിയുടെ പോഷകഗുണത്തിന്റെ അവശ്യകതയെപ്പറ്റിയും ആരോഗ്യ ഗുണങ്ങളെപ്പറ്റിയും ജില്ലാ കളക്ടർ സംസാരിച്ചു. മത്തങ്ങാ ഇഡലി, മുരിങ്ങയില  ഇഡലി, ക്യാരറ്റ് ഇഡലി, ബീറ്റ്റൂട്ട് ഇഡലി, ശംഖ്‌പുഷ്പം ഇഡലി, പാലക്ക് ഇഡലി, മില്ലറ്റ് ഇഡലി, റാഗി ഇഡലി എന്നിങ്ങനെ വിവിധതരം ഇഡലികൾ വിളമ്പി. ജില്ലയിലെ എല്ലാ സി.ഡി.എസുകളിലെയും ജനകീയ ഹോട്ടലുകളിൽ പ്രഭാതഭക്ഷണമായി വിവിധ തരം ഇഡലി വിപണണം ചെയ്തു.

ഡി.എം.സി. പ്രശാന്ത് ബാബു, എഡിഎംസി മാരായ എം.ജി സുരേഷ്, സേവിയർ, ഡി പി എം സാഹിൽ ഫെയ്സി റാവുത്തർ, മറ്റു ഡിപിഎം മാർ കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ മാർ തുടങ്ങിയവർ പങ്കെടുത്തു.

date