Skip to main content
സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കൃത്യമായി രേഖപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കണം- ചെലവ് നിരീക്ഷകര്‍

സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കൃത്യമായി രേഖപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കണം- ചെലവ് നിരീക്ഷകര്‍

ആലപ്പുഴ: സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകള്‍ എക്‌സ്‌പെന്‍ഡിച്ചര്‍ പരിശോധന വിഭാഗം കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍. വ്യാഴാഴ്ച ജില്ലയിലെത്തിയ ആലപ്പുഴ മണ്ഡലം നിരീക്ഷകന്‍ എം. ഡി. വിജയകുമാര്‍, മാവേലിക്കര മണ്ഡലം നിരീക്ഷകന്‍ യോഗേന്ദ്ര ടി. വാക്കറെ എന്നിവരാണ് റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയത്. 

സ്ഥാനാര്‍ഥികള്‍ പ്രചരണത്തിനുപയോഗിക്കുന്ന പോസ്റ്ററുകളില്‍ അവ പ്രിന്റ് ചെയ്ത സ്ഥാപനത്തിന്റെ പേര്, ആര്‍ക്കു വേണ്ടിയാണ് പ്രിന്റ് ചെയ്യുന്നത് എന്നിവ രേഖപ്പെടുത്തണം. തിഞ്ഞെടുപ്പ് റാലികളിലും പ്രകടനങ്ങളിലും ഉപയോഗിക്കുന്ന വാഹനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും വേണം. ചിഹ്നങ്ങളോ പോസ്റ്ററുകളോ പതിപ്പിച്ച വാഹനങ്ങളുടെ ചെലവ്, ബാരിക്കേഡുകള്‍, പൊതു പരിപാടികളുടെ വിവരങ്ങള്‍ എന്നിവ കൃത്യമായി ശേഖരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയ നിരീക്ഷര്‍ ആവശ്യമായ വാഹന സൗകര്യങ്ങള്‍ ഉണ്ടെന്നും ഉറപ്പുവരുത്തി.  

ചടങ്ങില്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറും ആലപ്പുഴ റിട്ടേണിംഗ്് ഓഫീസറുമായ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ്, മാവേലിക്കര ഒര്‍.ഒ. വിനോദ് രാജ്, ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 
 

date