Post Category
തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികള്‍
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി സ്വീപ് (സിസ്റ്റമറ്റിക് വോട്ടര്‍ എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) നടത്തുന്ന വിവിധ ബോധവത്കരണ പരിപാടികള്‍ ഇന്ന് (ഏപ്രില്‍ 2). ആദ്യ പരിപാടി ഉച്ചയ്ക്ക് 12.30ന് ബാര്‍ അസോസിയേഷന്‍ ഹാളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കലക്ടര്‍ എന്‍. ദേവിദാസ്, ചീഫ് ജുഡിഷ്യല്‍ മജിസട്രേറ്റ് അഞ്ചു മീര ബിര്‍ള എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തും.
വൈകിട്ട് നാലു മണിക്ക് തിരഞ്ഞെടുപ്പ് അവബോധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുതയ്യാറാക്കിയ ‘വോട്ടുവള്ളം’ മണ്‍ട്രോതുരുത്ത് എസ് വളവില്‍ തുടങ്ങും എന്ന് നോഡല്‍ ഓഫീസര്‍ എസ്. സുദേശന്‍ അറിയിച്ചു.
date
- Log in to post comments