Post Category
വോട്ടുചെയ്യിക്കാനായി ‘സ്വീപ്’
സമ്മതിദാന അവകാശവിനിയോഗത്തിലേക്ക് എല്ലാവരേയും നയിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സ്വീപ് (സിസ്റ്റമറ്റിക് വോട്ടര്‍ എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവത്കരണപരിപാടികള്‍ ജില്ലയില്‍ സജീവം. ബാര്‍ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി സിവില്‍ സ്റ്റേഷനിലെ ബാര്‍ അസോസിയേഷന്‍ ഹാളില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അഞ്ചു മീര ബിര്‍ള ഉദ്ഘാടനം ചെയ്തു. വോട്ടു രേഖപ്പെടുത്തുന്നതിലൂടെ ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തുകയാണ് ഓരോ പൗരനും ചെയ്യുന്നതെന്ന് പറഞ്ഞു.
ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ: ബോറിസ് പോള്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സഞ്ജയ് ജേക്കബ് ജോണ്‍, സ്വീപ്പ് നോഡല്‍ ഓഫീസര്‍ വി സുദേശന്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ: കെ ബി മഹേന്ദ്ര തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments