Skip to main content

തിരഞ്ഞെടുപ്പ് ചിലവുകളുടെ ആദ്യഘട്ട പരിശോധന നാളെ (ഏപ്രില്‍ 12) : ജില്ല കലക്ടര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞടുപ്പ് ചിലവുകളുടെ ആദ്യഘട്ട പരിശോധന ചിലവ് നിരീക്ഷകന്‍ ഡോ. എ. വെങ്കടേഷ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ നടത്തും എന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കലക്ടര്‍ എന്‍.ദേവിദാസ്. നാളെ (ഏപ്രില്‍ 12) രാവിലെ 10:30 ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആണ് ആദ്യഘട്ട പരിശോധനകള്‍ നടത്തുക. രണ്ടും മൂന്നും ഘട്ട പരിശോധനകള്‍ യഥാക്രമം ഏപ്രില്‍ 18, 23 തീയതികളില്‍ നടത്തും.  

date